23.1 C
Iritty, IN
September 16, 2024
  • Home
  • Kochi
  • സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ…
Kochi

സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ…

കൊച്ചി: സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപയിൽ വരെ എത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.ലോക്ക്ഡൗൺ തുടങ്ങിയതോടെയാണ് സിമന്റ് വിലയിലും കാര്യമായ വര്‍ധന ഉണ്ടായത്. ചാക്കിന് 400 രൂപ വരെയുണ്ടായിരുന്ന സിമന്റിന് ഇപ്പോൾ 490ന് മുകളിലാണ് വില. ചില്ലറ വിപണിയില്‍ ഇത് 500 രൂപവരെ എത്തി.സിമന്റ് വില കുത്തനെ ഉയരുന്നത് വ്യാപാരികളെയും നിര്‍മാണ മേഖലയെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. വില വര്‍ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരം ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്‌ഥാപനമായ മലബാര്‍ സിമന്റ്സിന്റെ സിമന്റിന് വിലക്കുറവുണ്ടെങ്കിലും ലഭ്യതക്കുറവാണ് പ്രശ്‌നം.സിമന്റിന് പുറമെ കമ്പിയുടെ വിലയും ഉയരുകയാണ്. 60 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോൾ 76 രൂപ വരെ കൊടുക്കണം. എം സാൻഡ് മുതല്‍ ചെങ്കല്ല് വരെയുള്ളവക്കും വന്‍തോതില്‍ വില വർധിച്ചിട്ടുണ്ട്.

Related posts

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ……….

Aswathi Kottiyoor

ആർടിപിസിആർ നിരക്ക്‌ 500 തന്നെ; സർക്കാർ ഉത്തരവ്‌ സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി……….

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം

Aswathi Kottiyoor
WordPress Image Lightbox