ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പല്‍പ്പു മെമ്മോറിയല്‍ സ്കൂള്‍ കണിച്ചാര്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ), അടുത്തില ഇഎംഎസ് സ്മാരക വായനശാല (രാവിലെ 10 മുതല്‍ ഉച്ചയ്്ക്ക് 12.30), പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് ഫെസിലിറ്റി സെന്റര്‍ (ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ), പെരുമ്പടവ് മറിയം ഓഡിറ്റോറിയം (രാവിലെ 10 – 12 വരെ), എരമം കണ്ണപ്പള്ളി പൊയില്‍ (ഉച്ചയ്ക്ക് ഒന്ന് – മൂന്നു വരെ), മൊറാഴ കുടുംബാരോഗ്യകേന്ദ്രം (രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ), തളിപ്പറമ്പ് താലൂക്കാശുപത്രി (രാവിലെ 10 -വൈകുന്നേരം നാലു വരെ) എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.