23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; റീ​പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല
Kerala

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; റീ​പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല

റി​സ​ർ​വ് ബാ​ങ്ക് പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. കോ​വി‍​ഡ് ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റീ​പോ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ല്ല. നി​ല​വി​ൽ നാ​ല് ശ​ത​മാ​ന​മാ​ണ് റീ​പോ നി​ര​ക്ക്. റി​വേ​ഴ്സ് റീ​പോ നി​ര​ക്കി​ലും മാ​റ്റ​മി​ല്ലാ​തെ 3.35 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കു അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന ഏ​ക​ദി​ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണു റീ​പോ നി​ര​ക്ക്.

അ​തേ​സ​മ​യം, വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 9.5 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 10.5 ശ​ത​മാ​ന​മാ​ണ് ആ​ദ്യം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ള​ർ​ച്ച​യു​ണ്ടാ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു.

ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള 16,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തു​ട​രു​മെ​ന്നും മൊ​ണി​റ്റ​റി പോ​ളി​സി യോ​ഗ​ത്തി​നു​ശേ​ഷം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. 50 കോ​ടി രൂ​പ​വ​രെ വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കും. നേ​ര​ത്തെ 25 കോ​ടി രൂ​പ​യാ​യി​രു​ന്നു വാ​യ്പാ പ​രി​ധി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 3.6 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. സേ​വ​ന മേ​ഖ​ല​യി​ൽ 8.4 ശ​ത​മാ​ന​വും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ൽ 7 ശ​ത​മാ​ന​വും ചു​രു​ങ്ങി.

Related posts

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

Aswathi Kottiyoor

അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

Aswathi Kottiyoor

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അമ്പതാമത് ചീഫ് ജസ്റ്റിസാകും; കാലാവധി രണ്ട് വർഷം

Aswathi Kottiyoor
WordPress Image Lightbox