കണ്ണൂര്‍:പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നു മുതല്‍ ആറുവരെ ശുചീകരണ യജ്ഞം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കോവിഡിനോടൊപ്പം തന്നെ നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ ആരോഗ്യരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാം. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം അറിയിച്ചു.