22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടക്കാത്തേട് കരിയം കാപ്പിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകൾ നശിപ്പിച്ചു…………..
Kelakam

അടക്കാത്തേട് കരിയം കാപ്പിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകൾ നശിപ്പിച്ചു…………..

അടക്കാേേത്തേട്: കരിയം കാപ്പ് യക്ഷിേക്കേട്ടയിെലെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കൃഷിടത്തിലെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. മേക്കര വിജയമ്മ, മുതുക്കാട്ടില്‍ ബെന്നി, ആഞ്ഞിലിവേലില്‍ ബിനോയി എന്നിവരുടെ 800 ലധികം വാഴകള്‍, തെങ്ങുകള്‍, കമുകുകള്‍, കശുമാവുകള്‍ എന്നിവയാണ് കാട്ടാനക്കൂട്ടം തകർത്തത്.

ഞായറാഴ്ച രാത്രി 1 മണിയോടെ മേക്കര വിജയമ്മയുടെ വീടിന് സമീപത്താണ് ആദ്യം കാട്ടാനക്കൂട്ടം എത്തിയത്. സമീപത്തെ ബെന്നിയുടെ കൃഷിയിടത്തിലും കയറിയ കാട്ടാനക്കൂട്ടം തെങ്ങുകളും കമുകളും വാഴയും നശിപ്പിച്ചു. മണിക്കൂറോളം കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രമായ സ്ഥലത്ത് തമ്പടിച്ചു, തുടര്‍ന്ന് പുലര്‍ച്ചെ 5 മണിയോടെ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു ഇവര്‍. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി തിരിച്ചില്‍ നടത്തുകയും പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുകയും ചെയ്തു.

ആദ്യമായാണ് ഈ സ്ഥലത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. മൂന്നു പേരുടെയും സ്ഥലങ്ങള്‍ കാട്ടാനക്കൂട്ടം തകര്‍ത്തതിനുശേഷമാണ് കാട് കയറിയത്. ആനമതില്‍ പാലുകാച്ചി വരെ നീട്ടണമെന്നും നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനോടപ്പം വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം എന്നിവരും ഉണ്ടായിരുന്നു.

Related posts

പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷനും കുടുംബയോഗവും

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor
WordPress Image Lightbox