24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കെ.പി. നൂറുദ്ദീൻ സാഹിബ് അനുസ്മരണ യോഗം…………
kannur

കെ.പി. നൂറുദ്ദീൻ സാഹിബ് അനുസ്മരണ യോഗം…………

ഇരിട്ടി : വനം -കായിക മന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും ഇരിട്ടി മഹാത്മാഗാന്ധി കോളേജ് സ്ഥാപകനും ദീർഘകാലം ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന കെ.പി. നൂറുദ്ദീൻ സാഹിബിന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണയോഗം ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഓൺലൈനിൽ നടന്ന യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി അനുസ്മരണ ഭാഷണം നടത്തി. സൊസൈറ്റി ഡയറക്ടർമാരായ സി.എസ്. സെബാസ്ററ്യൻ, എം.ജെ. ജോൺ, പി.വി. നാരായണൻകുട്ടി, ജോസ് നരിമറ്റം, സി.വി. എം. വിജയൻ, അഡ്വ. കെ.എ. ഫിലിപ്പ്, കെ.കെ. നരേന്ദ്രൻ, സതീശൻ മാവില, പി.വി. രാജേഷ്, എം ജി കോളേജ് പ്രിൻസിപ്പാൾ ഡോ . വി. അജിത, ഐ ടി ഐ പ്രിൻസിപ്പാൾ വിൻസെന്റ് ജോർജ്ജ്, എൻ. സത്യാനന്ദൻ, പ്രമോദ് വെള്ളച്ചാൽ, പി.കെ. സതീശൻ, ഡോ. ആർ. സ്വരൂപ എന്നിവർ സംസാരിച്ചു. കെ. വത്സരാജ് സ്വാഗതവും പ്രവീൺ കാനാട് നന്ദിയും പറഞ്ഞു.

Related posts

സു​ര​ക്ഷാ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

Aswathi Kottiyoor

തുടർഭരണത്തിൽ കണ്ണൂരിന് ഡബിൾ പ്ര​തീ​ക്ഷ​ക​ൾ

Aswathi Kottiyoor
WordPress Image Lightbox