ഇരിട്ടി: വന്യമൃഗ ശല്യത്തെ തുടർന്നുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ഈ അടുത്തനാളുകളിലായി കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും സ്വൈര്യവിഹാരം മൂലം കാടിനോട് ചേർന്ന മലയോര പ്രദേശത്തെ ആളുകൾക്ക് കൃഷി ചെയ്യാനോ ജീവിക്കാനോ പറ്റാത്ത സാഹചര്യമാണ്. എട്ടുപേരാണ് അടുത്തനാളുകളിലായി ആനയുടെയും കാട്ടുപന്നിയുടെയും മറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ വിവിധ തലങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടും സർക്കാരിന് സാധിക്കാത്തതിനാലാണ് നിയമപോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുന്നത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് അറിയിച്ചു