32.3 C
Iritty, IN
October 7, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു
Iritty

ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ സേ​ഫ്റ്റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണം പൂ​ര്‍​വാ​ധി​കം ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു .
ഇ​രി​ട്ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ (ഹോ​ട്ട​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) രാ​ത്രി ഒ​ന്പ​തു വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് അ​നു​മ​തി ന​ൽ​കു​ക. രാ​ത്രി പ​ത്തു​വ​രെ ശു​ചീ​ക​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​റി​യി​പ്പ് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.
വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, മ​താ​ചാ​ര പ്ര​കാ​രം ന​ട​ക്കു​ന്ന മ​റ്റു ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ യ​ഥാ​സ​മ​യം ന​ഗ​ര​സ​ഭ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​താ​ണ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള 12, 15, 27 വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് സേ​ഫ്റ്റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍​ജി​ത പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. മ​ദ്ര​സ​ക​ളി​ല്‍ ചെ​റി​യ ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ളെ മ​ത പ​ഠ​നാ​ര്‍​ത്ഥം പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ പ​ള്ളി​ക്ക​മ്മി​റ്റി​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന് നി​ർ​ദേ​ശം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts

വീര പഴശ്ശിരാജ ദേശസ്നേഹത്തിന്റെയും ആദർശത്തിന്റെ ആൾരൂപം – കൃഷ്ണകുമാർ കണ്ണോത്ത്

Aswathi Kottiyoor

സിവിൽ ഡിഫൻസ് ഡിങ്കി പരിശീലനം പൂർത്തിയായി

Aswathi Kottiyoor

ജീവനി പുരയിട പച്ചക്കറിക്കൃഷി പദ്ധതിയുമായി അയ്യൻകുന്ന് പഞ്ചായത്ത് – അഴിമതി ആരോപണവുമായി പ്രതിപക്ഷം

Aswathi Kottiyoor
WordPress Image Lightbox