25.1 C
Iritty, IN
August 14, 2024
  • Home
  • Kerala
  • *സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ ഇന്ന്‌ പൂര്‍ത്തിയാകും ; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം*
Kerala

*സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ ഇന്ന്‌ പൂര്‍ത്തിയാകും ; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം*

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ ഒമ്ബതാം ക്ലാസ്വരെയുള്ള വിദ്യാര്‍ഥികളുടെ സ്ഥാനക്കയറ്റ നടപടികള്‍ ചൊവ്വാഴ്ച അതത് സ്കൂളുകളില്‍ പൂര്‍ത്തിയാക്കും. ബുധനാഴ്ചമുതല്‍ സ്കൂള്‍ മാറ്റത്തിനുള്ള വിടുതല്‍സര്‍ട്ടിഫിക്കറ്റിനും(ടിസി) പുതിയ സ്കൂളുകളില്‍ ചേരാനും അവസരം ലഭിക്കും.

സ്കൂള്‍മാറ്റം ആഗ്രഹിക്കുന്നവര്‍ ടിസി അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ആരംഭിച്ചിട്ടുണ്ട്. അധികം കുട്ടികളെയും സ്കൂളുകളില്‍ പ്രധാന അധ്യാപകര്‍ ഫോണ്‍മുഖേനയാണ് ഒന്നാംക്ലാസില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുതായി സ്കൂളില്‍ ചേരാന്‍ sampoorna.kite.kerala.gov.in പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേന രക്ഷിതാക്കളെ വിളിച്ചും സ്കൂള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. അനുബന്ധരേഖകളും മറ്റ് വിശദാംശങ്ങളും ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം സ്കൂളുകളിലെത്തിച്ചാല്‍ മതി.

Related posts

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു……..

Aswathi Kottiyoor

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor

കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നൽകി: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox