തലശേരി: കത്തോലിക്കാസഭയുടെ വരുംകാലത്തിനുവേണ്ടി നല്ല സ്വപ്നങ്ങൾ കാണുന്നവരാകണം കെസിവൈഎം പ്രവർത്തകരെന്ന് ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്.
കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 16 ഫൊറോനകളിൽ ക്രൈസ്തവതയിലൂന്നിയ യുവജനനേതൃത്വത്തെ വളർത്തിയെടുക്കുക, കാലഘട്ടത്തിൽ ക്രൈസ്തവ യുവജനങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരേ സ്വയം ശക്തിയായി മാറുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന ബഡ് (ബോൾഡ് യുവർ ഡ്രീംസ്) പ്രവർത്തനം ചെമ്പേരി ഫൊറോനയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. ഓൺലൈനായി നടത്തിയ ചടങ്ങിൽ കെസിവൈഎം അതിരൂപത പ്രസിഡന്റ് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ, ജോയൽ പുതുപ്പറമ്പിൽ, ഫാ. നോബിൾ ഓണംകുളം എന്നിവർ പ്രസംഗിച്ചു. അമൽ കൊന്നയ്ക്കൽ, ജോമോൻ കരിനാട്ട്, ജിബിൻ തുണ്ടത്തിൽ, സിജോ കണ്ണേഴത്ത്, അൽഫോൻസ, സനീഷ് പാറയിൽ, ജിൻസ് മാമ്പുഴക്കൽ, ചിഞ്ചു വട്ടപ്പാറ, നീന പറപ്പള്ളി, സിസ്റ്റർ പ്രീതി മരിയ സിഎംസി, ഐശ്വര്യ കുറുമുട്ടം എന്നിവർ നേതൃത്വം നൽകി.