24.6 C
Iritty, IN
September 28, 2024
  • Home
  • Thiruvanandapuram
  • ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി….
Thiruvanandapuram

ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി….

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി. ആഴ്ചയിൽ നിശ്ചിത ദിവസമാവും കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമുള്ള ചെത്ത് കല്ല് വെട്ടാൻ അനുമതി നൽകും. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ടു ദിവസവും ബാക്കി ജില്ലകളിൽ ആഴ്ചകളിൽ ഒരു ദിവസവും തുറക്കാം. റബർതോട്ടങ്ങളിൽ റെയിൻ ഗാർഡ് സ്ഥാപിക്കാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്കും നിശ്ചിതദിവസം ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Related posts

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലം ജൂലൈ 21ന്.*

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor

പ്രതിഷേധത്തിനു സർക്കാർ വഴങ്ങി; ശ്രീറാം വെങ്കിട്ടരാമനെ മാറ്റി.

Aswathi Kottiyoor
WordPress Image Lightbox