24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ; ജില്ലയിൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍
kannur

ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ; ജില്ലയിൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്കു​ന്നു. മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 800 എ​ല്‍​പി​എം (ലി​റ്റ​ര്‍ പെ​ര്‍ മി​നു​ട്ട്) ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ള്‍ അ​വ​സാ​നഘ​ട്ട​ത്തി​ലാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ബി​പി​സി​എ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന 600 എ​ല്‍​പി​എം പ്ലാ​ന്‍റ്, കെ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള അ​ഞ്ച് മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള ക്ര​യോ​ജ​നി​ക് ടാ​ങ്ക് എ​ന്നി​വ​യും പ്ര​വൃ​ത്തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.
ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 200 എ​ല്‍​പി​എം പ്ലാ​ന്‍റ് ഇ​തി​നോ​ട​കം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 1000 എ​ല്‍​പി​എം ശേ​ഷി​യും മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി, കൂ​ത്തു​പ​റ​മ്പ് ,ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി എ​ന്നീ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 500 എ​ല്‍​പി​എം ശേ​ഷി​യു​മു​ള്ള പ്ലാ​ന്‍റു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​എ​സ്എ (പ്ര​ഷ​ര്‍ സ്വിം​ഗ് അ​ഡ്‌​സോ​ര്‍​ബ്ഷ​ന്‍ ) ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ക. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്കു പു​റ​മെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും ഇ​ത്ത​രം പ്ലാ​ന്‍റു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
ഓ​ക്‌​സി​ജ​ന്‍റെ ഉ​പ​യോ​ഗം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ജി​ല്ല​യി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ഭ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍റെ ക​രു​ത​ലോ​ടെ​യു​ള്ള വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഡോ​ക്ട​ര്‍​മാ​ര്‍​ക്കും സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍​ക്കും കൃ​ത്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ളും പ​രി​ശീ​ല​ന​വും ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​ക്‌​സി​ജ​ന്‍ ചോ​ര്‍​ച്ച തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​റ്റ് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​പ​ക​ട സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി ഓ​ക്‌​സി​ജ​ന്‍ ഓ​ഡി​റ്റ് ടീ​മു​ക​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ​എ​ന്‍​എ​യു​ടെ ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​പ​രി​ശോ​ധ​ന​ക​ളി​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ സ​ഹാ​യി​ക്കു​ന്ന​ത്.

Related posts

കെഎസ്ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര –

Aswathi Kottiyoor

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ​രി​ഹ​രി​ക്കാ​ൻ പ്ര​ശ്ന​ങ്ങ​ളേ​റെ

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Aswathi Kottiyoor
WordPress Image Lightbox