കണ്ണൂര്‍: കോവിഡ് വാക്സിനേഷന് 18 -44 വയസനിടയിലുള്ളവര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആദ്യഘട്ട മുന്‍ഗണനയുള്ളതിനാല്‍ ശരിയായ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
www.cowin.gov.in എന്ന വെബ്സൈറ്റില്‍ വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പറും നല്കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന 14 അക്ക റഫറന്‍സ് നമ്പര്‍ സൂക്ഷിച്ചു വയ്ക്കണം. ഇതേ നമ്പര്‍ എസ്എംഎസ് ആയും ലഭിക്കും. ഒരു മൊബൈല്‍ നമ്പറില്‍നിന്നു നാലു പേര്‍ക്കുവരെ രജിസ്റ്റര്‍ ചെയ്യാം. ര
ജിസ്ട്രേഷന് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ വാക്സിനേഷന് ക്രേന്ദ്രത്തില്‍ പരിശോധിക്കാന്‍ നല്‍കണം. മുന്‍ഗണ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ https:/ covi d19. kerala. gov.in/vaccine എന്ന വെബ്സൈറ്റില്‍ കയറി അവിടെ കാണുന്ന കോ മോര്‍ബിഡിറ്റി ഫോം എന്ന ചുവന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനക്സര്‍ ഒന്നു ഫോം ഡണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. ഈ ഫോമില്‍ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷറെക്കൊണ്ടു രോഗവിവരം സാക്ഷ്യപ്പെടുത്തി സീല്‍ ചെയ്തു വാങ്ങുക. https://covi d19.kerala. gov.in/vaccine സൈറ്റില്‍ കയറി നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്യുക. പേജില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തണം. രോഗ വിവരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ചൂസ് ഫയല്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക.
www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭ്യമായ 14 അക്ക റഫറന്‍സ് നമ്പര്‍ നല്കി അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദിഷ്ട മാതൃകയില്‍ അല്ലാത്ത ചികിത്സാ രേഖകള്‍ പരിഗണിക്കില്ല. നല്കിയ വിവരങ്ങള്‍ ജില്ലാതലത്തില്‍ പരിശോധിച്ച് രോഗാവസ്ഥയുടെ മുന്‍ഗണനയും ലഭ്യതയുമനുസരിച്ച് വാക്സിനേഷന് ലഭിക്കുന്ന സ്ഥലവും തീയതിയും സമയവും എസ്എംഎസ് വഴി അറിയിക്കും. തിരിച്ചറിയല്‍ രേഖയും അനുബന്ധ രോഗസര്ട്ടിഫിക്കറ്റും വാക്സിനേഷന് പോകുമ്പോള്‍ കൈയില്‍ കരുതണം.