പേരാവൂർ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളരരുത് തണലായി ഞങ്ങളുണ്ട് എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിയുക്ത എംഎൽഎ സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരായവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം, മരുന്ന്, ആശുപത്രിയിലേക്ക് പോകാനുള്ള വാഹന സൗകര്യം എന്നീ സേവനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്തംഗം ബൈജു വർഗീസ് , ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എം. രഞ്ജുഷ, ജോസ് ആന്റണി, നൂറുദ്ദീൻ മുള്ളരിക്കൽ, രാജു ജോസഫ്, മനോജ് താഴെപ്പുര തുടങ്ങിയവർ പങ്കെടുത്തു.