26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ട്രിപ്പിൾ ലോക്‌ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി; നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല………..
Kerala

ട്രിപ്പിൾ ലോക്‌ഡൗൺ ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി; നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല………..

തിരുവനന്തപുരം: എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു. പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളണ്ടിയർമാരാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈൽ പട്രോൾ സംഘങ്ങളെ നിയോഗിച്ചു.

നിയന്ത്രണം ഫലം കണ്ട് തുടങ്ങി. എന്നാൽ നിലവിലെ നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല. ജാഗ്രത തുടരുക തന്നെ വേണം – മുഖ്യമന്ത്രി പറഞ്ഞു.

Related posts

വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox