24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി; ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെ…
Thiruvanandapuram

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി; ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെ…

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി. കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ് നിലവിൽ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും. തീരപ്രദേശങ്ങളിൽ കടലാക്രമണം തുടരുന്നു. ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18 ന് ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നും ആണ് പ്രവചനം. സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഇത് കേരള തീരത്തോട് അടുത്തായതിനാൽ സംസ്ഥാനത്ത് 16 വരെ തീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related posts

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു…..

Aswathi Kottiyoor

കേരളം അടച്ചിടില്ല; രണ്ട് ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ പി തുടങ്ങണമെന്ന് സർക്കാർ നിർദ്ദേശം….

Aswathi Kottiyoor
WordPress Image Lightbox