28.9 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കോവിഡിൽ വിറങ്ങലിച്ച് ഇരിട്ടി മേഖല – ഒരു മാസത്തിനിടെ മരിച്ചത് 30 പേർ – നിലവിൽ 2372 രോഗികൾ
Iritty

കോവിഡിൽ വിറങ്ങലിച്ച് ഇരിട്ടി മേഖല – ഒരു മാസത്തിനിടെ മരിച്ചത് 30 പേർ – നിലവിൽ 2372 രോഗികൾ

ഇരിട്ടി: കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇരിട്ടി മേഖല. കോവിഡ് രോഗ വ്യാപനത്തിന്‌ ഒപ്പം മരണ സഖ്യയും ഉയരുന്നത് ജനങ്ങളിലും അധികൃതരിലും കടുത്ത ആശങ്ക ഉയർത്തുന്നു. ഇരിട്ടി നഗര സഭ ഉൾപ്പെടെ മേഖലയിലെ 8 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 84 പേരാണ് ഇതുവരെ മരിച്ചത് . ഈ മാസം തുടങ്ങിയ ശേഷം മാത്രം 30 പേരാണ് മരണത്തിന് കീഴടങ്ങിയത് . മേഖലയിൽ 2168 പേർ നിലവിൽ രോഗ ബാധിതരാണ്. 2 ആഴ്ചക്കിടയിൽ ആണ് രോഗം കുത്തനെ ഉയർന്നത് . ഇത് ആരോഗ്യപ്രവർത്തകരടക്കമുള്ള അധികൃതരിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇരിട്ടി നഗര സഭയ്ക്കു പുറമേ അയ്യൻകുന്ന്, ആറളം, പായം, ഉളിക്കൽ, പടിയൂർ, തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലുമായാണ് ഇത്രയും രോഗ ബാധിതർ ഉള്ളത്. 4800 പേർ സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിലുമാണ്. ഇക്കുറി നഗര മേഖലയെ അപേക്ഷിച്ച് മലയോര പ്രദേശങ്ങളിലും രോഗ വ്യാപനം കൂടുതലാണെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും രോഗ വ്യാപന തോത് കുറയുന്നില്ല. രോഗ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്നത് ഇരിട്ടി നഗരസഭയിലാണ്. ഇവിടെ 622 പേർ ചികിത്സയിലാണ്. ഈ മാസം മരിച്ച 3 പേര് ഉൾപ്പെടെ 26 പേർ ആണ് നഗരസഭക്കകത്ത് മരിച്ചത് . 7 വാർഡുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത് . എടക്കാനം മേഖലയിലാണ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്നത് . ഇതിനിടയിൽ നഗരത്തിൽ 3 കച്ചവടക്കാർ മരിച്ചത് വ്യാപാര മേഖലയെയും നടുക്കത്തിലാക്കിയിരിക്കയാണ് .402 രോഗബാധിതർ ഉള്ള ആറളം പഞ്ചായത്തിൽ സ്ഥിതി ഗുരുതരമാണ് .ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം വാർഡിലും അമ്പലക്കണ്ടിയിലുമാണ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്നത് . ഈ മാസം മരിച്ച 2 പേര് ഉൾപ്പെടെ ആറളത്ത് ഇതുവരെ 8 പേരാണ് മരിച്ചത് .
പായം പഞ്ചായത്തിൽ 258 പേർ രോഗികളും ഉള്ളത് 460 പേർ ക്വാറന്റീനിലുമാണ് . ഈ മാസം മരിച്ച 4 പേർ ഉൾപ്പെടെ പായത്ത് ഇതുവരെ 10 പേരാണ് മരിച്ചത് .
മുഴക്കുന്ന് പഞ്ചായത്തിൽ 277 പേർ രോഗാവസ്ഥയിലും 450 പേർ ക്വാറന്റീനിലുമാണ് . 6 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇവരെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് മരിച്ചത്.
227 പേർ രോഗബാധിതരായ തില്ലങ്കേരി പഞ്ചായത്തിൽ 833 പേർ ക്വാറന്റീനിൽ കഴിയുന്നു. 2 പേർ കോവിഡ് ബാധിച്ചുമരിച്ചെങ്കിലും ഈ മാസം മരണമൊന്നുമുണ്ടായില്ല.
പടിയൂർ പഞ്ചായത്തിൽ 206 പേർ ചികിത്സ യിലും 462 പേർ ക്വാറന്റീനിലും കഴിയുന്നു. 9 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാം തരംഗത്തിലാണ് ഇതിലെ 4 പേർക്കും ജീവൻ നഷ്ടപ്പെട്ടത്.
ഉളിക്കൽ പഞ്ചായത്തിൽ 210 പേരാണ് നിലവിൽ പോസിറ്റീവായി തുടരുകയാണ് . 26 പേർ ആശുപത്രികളിൽ ചികിത്സയിൽ ആണ്. ഇവിടെ ഇതുവരെ മരിച്ച 16 പേരിൽ 10 പേരും ഈ മാസമാണ് മരിച്ചത് .
170 പേരാണ് അയ്യൻകുന്നിൽ ചികിത്സയിലുള്ളത്. 7 പേർ മരിച്ചതിൽ 5 പേർ ഈ മാസം മരിച്ചവരാണ്.

Related posts

മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനം രാഷ്ട്രീയ അജണ്ടയാക്കി മാറ്റണം- കെ.സുധാകരൻ എം.പി

Aswathi Kottiyoor

ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം

Aswathi Kottiyoor

ഇടിമിന്നലിൽ വീടിന് നാശം

Aswathi Kottiyoor
WordPress Image Lightbox