24.5 C
Iritty, IN
October 5, 2024
  • Home
  • Wayanad
  • വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത ബോധവത്ക്കരണം തുടങ്ങി….
Wayanad

വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത ബോധവത്ക്കരണം തുടങ്ങി….

വയനാട്: വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ വിതരണ സംഘം രഹസ്യമായി കോളനികളിലെത്തി മദ്യം വിതരണം ചെയ്യുന്നുണ്ട്. കോളനിയിൽ എത്തുന്ന സംഘമാണ് കോളനിയിൽ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കോളനി നിവാസികൾ മടി കാണിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മാത്രം പത്ത് കോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള സാധ്യത ആരോഗ്യവുകുപ്പ് തള്ളികളയുന്നില്ല. അതിനാൽ ജനപ്രതിനിധികളുടെ സഹായത്തോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും, വനപാലകരും കോളനികള്‍ തോറും ആദിവാസി ഭാഷയിൽ ബോധവത്കരണം നടത്തി വരുന്നുണ്ട്.

പുല്‍പ്പള്ളി മുള്ളന്‍കോല്ലി പൂതാടി പഞ്ചാത്തുകളിലാണ് എറ്റവുമധികം ആദിവാസികള്‍ രോഗികളായുള്ളത്. ഇവിടങ്ങളിലെല്ലാം മദ്യവിതരണം പ്രധാന പ്രശ്നമാണ്. ഇതിനെ തടയാന്‍ പൊലീസും രാത്രികാല പട്രോളിംഗ് ആരംഭിച്ചു.

Related posts

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ നിർവഹിച്ചു.

Aswathi Kottiyoor

R J HUNT സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപതയും റേഡിയോ മാറ്റൊലിയും. ദ്വാരക

Aswathi Kottiyoor

വയനാട് ഷിഗെല്ല പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്………

Aswathi Kottiyoor
WordPress Image Lightbox