24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്‌ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്……….
kannur

ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്‌ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്……….

റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ മഞ്ഞ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു കിറ്റ് നല്‍കുക. 10 ഇനങ്ങളാകും കിറ്റില്‍ ഉണ്ടാകുക. 86 ലക്ഷം ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ തയാറാക്കിവരുന്നു. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള റേഷന്‍ വിതരണവും ശനിയാഴ്ച മുതല്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് മാസത്തേക്കാകും റേഷന്‍ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ്, ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല എന്നിവയാകും കേന്ദ്ര സര്‍ക്കാരിന്റെ കിറ്റില്‍ ഉണ്ടാകുക.

അതേസമയം, അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെസ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന്റെ പ്രകാശനം ഇന്ന് 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.

Related posts

എലിപ്പനി: ജാഗ്രത വേണം: ഡി എം ഒ

Aswathi Kottiyoor

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം

Aswathi Kottiyoor

സ​മ്പൂ​ര്‍​ണ സെ​ക്ക​ൻ​ഡ​റി സാ​ക്ഷ​ര​ത ല​ക്ഷ്യ​മി​ട്ട് ക​ണ്ണൂ​ര്‍

Aswathi Kottiyoor
WordPress Image Lightbox