കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗവ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഡവലപ്പ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗതം, വ്യവസായം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് വാര് റൂം രൂപീകരിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിലാണ് വാര് റൂം പ്രവര്‍ത്തിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വാര്‍റൂമിലെ ഹെല്‍പ്പ് ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാന്‍ കഴിയും. കോവിഡുമായി ബന്ധപ്പെട്ട് 700 ഓളം കോളുകളാണ് ഒരു ദിവസം ഇവിടെ എത്തുന്നത്. കോവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൗണ്‍സിലിംഗിനും സാമൂഹിക മാനസികാരോഗ്യം, വൈദ്യ സഹായങ്ങള്‍ക്കും മറ്റു കോവിഡ് സംശയങ്ങള്‍ക്കുമായി ജില്ലയിലെ വാര്‍റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. സേവനങ്ങള്‍ ഫോണ്‍ നമ്പര്‍ യഥാക്രമം. കോവിഡ് കണ്ട്രോള് സെല്‍ 0497 2700194. കോവിഡ് വാര് റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ 0497 2700194, 0497 2713437, 9400066062, 9400066 616(24 മണിക്കൂര്‍). കോവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ 8281599681(രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ). വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍- 8281599680 (രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ). ഓക്സിജന്‍ വാര് റൂം- 8281899687 (24 മണിക്കൂറും). കൗണ്‍സിലിംഗിനും മാനസികാരോഗ്യത്തിനും- 9495142091, 04972734343(രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ). വൈദ്യസഹായങ്ങളും കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങളും, 8281599682 (രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ).