24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജമാഅത്തെ ഇസ് ലാമിയുടെ കണ്ണൂർ ജില്ലയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പയ്യന്നൂർ പാലത്തറയിലെ കോളേത്ത് മുത്തലിബ് (80) സാഹിബ് നിര്യാതനായി………..
kannur

ജമാഅത്തെ ഇസ് ലാമിയുടെ കണ്ണൂർ ജില്ലയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പയ്യന്നൂർ പാലത്തറയിലെ കോളേത്ത് മുത്തലിബ് (80) സാഹിബ് നിര്യാതനായി………..

ജമാഅത്തെ ഇസ് ലാമിയുടെ കണ്ണൂർ ജില്ലയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പയ്യന്നൂർ പാലത്തറയിലെ കോ
ളേത്ത് മുത്തലിബ് (80) സാഹിബ് നിര്യാതനായി . ഇസ്ലാമിക പ്രബോധന രംഗത്ത് നിശ്ശബ്ദ സേവനത്തിൻ്റെ ഉജ്ജ്വല മാതൃകയുടെ ഉടമയാണ് മുത്തലിബ് സാഹിബ്. തക് വയിലും, സമർപ്പണത്തിലും കൃത്യനിഷ്ടയിലും സാമ്പത്തിക അച്ചടക്കത്തിലും ദാനശീലത്തിലും മാതൃകാ കുടുംബ ഘടനയിലുമെല്ലാം , മുത്തലിബ് സാഹിബ് ഏറെ മാതൃകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സഹധർമ്മിണി സുഹറ അല്ലാഹുവിലേക്ക് യാത്രയായത്. എട്ടു മാസം മുമ്പ് മകൾ സെഫീറയുടെ ഭർത്താവ് അഫ്സൽ (കാർകൂൻ) നിര്യാതനായിരുന്നു.
എക്സിക്യുട്ടീവ് എഞ്ചിനീയറായി റിയാദിൽ ദീർഘകാലം പ്രവാസ ജീവിതം നയിച്ച മുത്തലിബ് സാഹിബ് അൽപകാലമായി നാട്ടിൽ വിശ്രമത്തിലായിരുന്നു. മീഡിയ വൺ ഉൾപ്പെടെ നിരവധി സംരംഭങ്ങളിൽ ഓഹരി പങ്കാളിത്തമുള്ള മുത്തലിബ് സാഹിബ് ഏത് സംരംഭങ്ങളുടെയും ബാധ്യതകൾ ഏറ്റെടുക്കാൻ പാകപ്പെട്ട ദാനശീലത്തിൻ്റെ ഉടമയാണ്. പൊതുരംഗത്തെ സംശുദ്ധവും നിർമ്മലവുമായ സാന്നിധ്യവും കൃത്യനിഷ്ടയും മുത്തലിബ് സാഹിബിനെ വേറിട്ടു നിർത്തുന്നു. ഈസ് ലാമിക പ്രബോധന രംഗത്ത് തൻ്റെ കുടുംബത്തെയും കെട്ടിപ്പടുത്തു എന്നത് അദ്ദേഹത്തിൻ്റെ ജീവിത സൗഭാഗ്യങ്ങളിലൊന്നാണ്.
മുട്ടം തഅലീമുൽ ഇസ്ലാം ട്രസ്റ്റ്, പയ്യന്നൂർ ഇസ്ലാമിക് കൾച്ചറൽ സെൻ്റർ ട്രസ്റ്റ്, തളിപ്പറമ്പ് ഇഹ്സാൻ ട്രസ്റ്റ് എന്നിവയിൽ അംഗമായിരുന്നു.
മുഹമ്മദ് ഷഫീഖ് (ജമാഅത്തെ ഇസ്ലാമി പാലത്തറ ഹൽഖ നാസിം) ഷമീർ, എഞ്ചിനീയർ റിയാസ് (സോളിഡാരിറ്റി മുൻ ജില്ലാ സെക്രട്ടറി) മുഷ്താഖ്. സെഫീറ എന്നിവരാണ് മക്കൾ. പി.ടി.പി.സാജിദ (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുൻ ജില്ലാ പ്രസിഡൻ്റ്) ഷെറിൻ, ജാസ്മിൻ,ഹിബ പരേതനായ അഫ്സൽ || എന്നിവർ ജാമാതാക്കളാണ്.

Related posts

ആ​റ​ളംഫാ​മി​ൽ ശന്പള വിതരണം നടത്തണം: സണ്ണി ജോസഫ് എം​എ​ൽ​എ

Aswathi Kottiyoor

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor

വികസന പ്രതീക്ഷയിൽ കണ്ണൂർ വിമാനത്താവളം

Aswathi Kottiyoor
WordPress Image Lightbox