24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്ക​ണം: പി.​ടി.​ജോ​സ്
kannur

നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്ക​ണം: പി.​ടി.​ജോ​സ്

ക​ണ്ണൂ​ർ: നെ​ൽ​ക​ർ​ഷ​ക മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ല​യ്ക്ക് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​ലും പ​ണം ന​ൽ​കു​ന്ന​തി​ലും ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​യ​താ​യി നെ​ൽ​ക​ർ​ഷ​ക മേ​ഖ​ല​യി​ൽ നി​ന്നാ​കെ പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. സം​ഭ​ര​ണം ത​ക​ർ​ക്കാ​ൻ എ​ക്കാ​ല​ത്തും കു​ത്ത​ക​മി​ല്ലു​ട​മ​ക​ളും ഇ​ട​നി​ല​ക്കാ​രും ശ്ര​മി​ക്കാ​റു​ണ്ട്. അ​വ​ർ​ക്ക് വി​ജ​യം ഒ​രു​ക്കി കൊ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ മേ​ഖ​ല​യി​ലെ ഉ​ദാ​സീ​ന​ത​യും സം​ഭ​ര​ണ​ത്തി​നാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളും കൃ​ഷി​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യാ​നും സം​ഭ​ര​ണം ത​ട​സ​പ്പെ​ടാ​നും ഉ​പ​ക​രി​ക്കു​ന്ന​ത​ര​ത്തി​ലാ​ണെ​ങ്കി​ൽ അ​വ തി​രു​ത്തു​ക​യും പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തേ മ​തി​യാ​കൂ. സം​ഭ​രി​ച്ച് സൂ​ക്ഷി​ക്കാ​ൻ ഗോ​ഡൗ​ണു​ക​ൾ ഒ​രു​ക്കി​യും ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് മു​ഴു​വ​ൻ അ​ടി​യി​ന്ത​ര​മാ​യും സം​ഭ​രി​ക്കു​ക​യും സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല കാ​ല​താ​മ​സം കൂ​ടാ​തെ ന​ൽ​കു​ക​യും ചെ​യ്താ​ലേ അ​ടു​ത്ത കൃ​ഷി​ക്ക് ഒ​രു​ങ്ങാ​ൻ കൃ​ഷി​ക്കാ​ർ​ക്ക് ക​ഴി​യി​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor

ചക്‌ദേ കണ്ണൂർ;കലക്ടറേറ്റ് ഇലവന് വിജയം

Aswathi Kottiyoor

അ​ന​ർ​ഹ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ സ​പ്ലൈ ഓ​ഫീ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും റേ​ഷ​ൻ കാ​ർ​ഡു​ക​ൾ “ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി

Aswathi Kottiyoor
WordPress Image Lightbox