30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആര്‍.ടി.പി.സി.ആര്‍.പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു
Kerala

ആര്‍.ടി.പി.സി.ആര്‍.പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്ബ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

Related posts

മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു ടൂറിസം മേഖലയെ ഉയർത്തുക ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

മദ്യത്തിന്റെ വിറ്റുവരവു നികുതി ഒഴിവാക്കൽ: ധന, എക്‌സൈസ് വകുപ്പുകളുടെ റിപ്പോർട്ടുകളിൽ വൈരുധ്യം

Aswathi Kottiyoor

നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox