കണ്ണൂര്‍: കോവിഡ് വാക്സിനേഷന് സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് അറിയിച്ചു.
വാക്സിനേഷന് സെന്ററുകളില്‍ എത്തി തിരക്കും ബഹളവും ഉണ്ടാക്കുന്നവര്‍ക്കെതിരേ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ അറിയിച്ചു. നിർദേശങ്ങൾ ചുവടെ:
* കോവിഡ് വാക്സിനേഷനു വേണ്ടി കോവിഡ് പോര്‍ട്ടലില്‍ മാത്രം രജിസ്റ്റര്‍ ചെയ്യുക.
* രജിസ്റ്റര്‍ വിജയകരമായി ചെയ്തശേഷം ഏത് ദിവസത്തേക്കാണു അനുവദിച്ചത് എന്നു കൃത്യമായി മനസിലാക്കുക.
* പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അവര്‍ക്ക് അനുവദിക്കപ്പെട്ട തിയതികളില്‍ അനുവദിക്കപ്പെട്ട സെന്ററുകളില്‍ എത്തിച്ചേരേണ്ട സമയത്ത് മാത്രം എത്തുക.
*കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ സോപ്പ്/സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക.
* കോവിഡ് വാക്സിനേഷന് സെന്ററുകളിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍,പോലീസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക സഹകരിക്കുക.
previous post