24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രം ഇന്നു മുതല്‍ വാക്‌സിന്‍………….
kannur

രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രം ഇന്നു മുതല്‍ വാക്‌സിന്‍………….

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ കോവിഡ്‌ വാക്‌സിന്‍ ലഭിക്കുക ഓണ്‍ലൈന്‍ വഴി രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമായിരിക്കും. ഒന്നാമത്തെയും രണ്ടാമത്തെയും ഡോസുകള്‍ക്ക്‌ ഇതു ബാധകമാണ്‌. സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല. രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കേ കോവിഡ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ. ആരോഗ്യ വകുപ്പ്‌ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുകയും പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

*മറ്റു നിര്‍ദേശങ്ങള്‍:*

കോവിഡ്‌ വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കു സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിനു ജില്ലകള്‍ മുന്‍കൈയെടുക്കണം.
സര്‍ക്കാര്‍-സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യത അടിസ്‌ഥാനമാക്കി കോവിന്‍ വെബ്‌ സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്നു ജില്ലകള്‍ ഉറപ്പുവരുത്തണം.
വാക്‌സിനേഷന്‍ സെഷനുകളില്‍ കോവിഡ്‌ പ്രോട്ടോകോള്‍ പാലിക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്‌ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്‌ ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡിന്റെയും കോവാക്‌സിന്റെയും ലഭ്യതയനുസരിച്ചു വിതരണം ചെയ്യുന്ന വിവരം ജനങ്ങളെ അറിയിക്കണം.
45 വയസിനു മുകളിലുള്ളവര്‍ക്ക്‌ ഒന്നാമത്തെതും രണ്ടാമത്തെയും കോവിഡ്‌ വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ്‌ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്‌ മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ്‌ നല്‍കണം.

Related posts

അഭിമാന നേട്ടവുമായി കണ്ണൂര്‍;രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ അംഗീകാരം…………

Aswathi Kottiyoor

കോ​വി​ഡ്; അ​നാ​ഥ​രാ​കു​ന്ന കു​ട്ടി​ക​ൾ വർധിക്കുന്നു

Aswathi Kottiyoor

കണ്ണൂരിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനാഥരായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പതിമൂന്നു പേർഷ്യൻ പൂച്ചകൾ

Aswathi Kottiyoor
WordPress Image Lightbox