24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഡെങ്കിപ്പനി – ജാഗ്രത പാലിക്കണം: ഡിഎംഒ
kannur

ഡെങ്കിപ്പനി – ജാഗ്രത പാലിക്കണം: ഡിഎംഒ

കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു. പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് പ്രധാനമായും ശ്രദ്ധ ക്രേന്ദീകരിക്കേണ്ടത്.

Related posts

50 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​റ്റി​വ​യ്ക്ക​ണം

Aswathi Kottiyoor

ക്ലീ​ന്‍ ഇ​ന്ത്യാ കാ​മ്പ​യി​ന്‍ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor
WordPress Image Lightbox