24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
Kerala

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സീനെടുത്തവര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ ക്വാറന്റൈന്‍ പാലിക്കണം. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന കാലയളവില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു…….

Related posts

ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ പ്രധിഷേധപരിപാടിയുമായി കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി

Aswathi Kottiyoor

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox