24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍
Iritty

ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല; ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

ഇ​രി​ട്ടി: ഒ​പി കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രി​ല്ല. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍. ഡോ​ക്ട​റെ കാ​ണാ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ല്‍​ക്ക​ണം. ഒ​പി കൗ​ണ്ട​റി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രി​യെ മാ​ത്രം നി​യോ​ഗി​ച്ച​താ​ണ് രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് കൊ​ടി​യ ദു​രി​ത​മാ​ണ്.
രാ​വി​ലെ മു​ത​ല്‍ ത​ന്നെ ആ​ശു​പ​ത്രി​യു​ടെ ഒ​പി കൗ​ണ്ട​റി​ന് മു​ന്നി​ല്‍ രോ​ഗി​ക​ളു​ടെ നീ​ണ്ട​നി​ര​യാ​ണ്. ഡോ​ക്ട​റെ കാ​ണാ​ന്‍ ചീ​ട്ട് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ര്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. സ്റ്റാ​ഫി​ന്‍റെ കു​റ​വാ​ണ് രോ​ഗി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​ത്. ഒ​പി കൗ​ണ്ട​റി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ര​ണ്ട് നി​ര​ക​ളാ​യാ​ണ് ചീ​ട്ട് എ​ടു​ക്കേ​ണ്ട​ത്. നി​ര​വ​ധി പേ​ർ ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.
ഒ​പി ചീ​ട്ട് കൗ​ണ്ട​റി​ല്‍​നി​ന്ന് എ​ടു​ത്ത ശേ​ഷം കോ​വി​ഡ് ഹെ​ല്‍​പ്പ് ഡെ​സ്‌​കി​ല്‍ എ​ത്തി അ​വി​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കോ​വി​ഡ് കാ​ല​ത്തി​നു തൊ​ട്ട് മു​ന്പു​വ​രെ ഒ​പി കൗ​ണ്ട​റി​ല്‍ ര​ണ്ട് സ്റ്റാ​ഫി​നെനി​യ​മി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ലേ​ക്ക് ഒ​രു സ്റ്റാ​ഫി​നെ മാ​റ്റി​യ​തോ​ട​യാ​ണ് രോ​ഗി​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ദി​നം​പ്ര​തി 500 – 600 രോ​ഗി​ക​ള്‍ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ഇ​ത്ര​യും ആ​ളു​ക​ള്‍​ക്ക് ഒ​പി ചീ​ട്ട് ന​ല്‍​കാ​ന്‍ ഒ​രാ​ളെ മാ​ത്രം നി​യോ​ഗി​ച്ച​തോ​ടെ​യാ​ണ് രോ​ഗി​ക​ള്‍​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി ഉ​ണ്ടാ​യ​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്പോ​ഴാ​ണ് സ്വ​ന്തം വകു​പ്പി​ൽ ത​ന്നെ രോ​ഗം വ​രാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​ത്.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച

Aswathi Kottiyoor

കാട്ടാന ഭീഷണിയിൽ ആറളം ഫാം കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ രാത്രി യാത്ര നിലച്ചു – സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയും ഒഴിവാക്കി

Aswathi Kottiyoor

കാവൂട്ട് പറമ്പ് ഗണപതി മഹാദേവ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox