കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല. സ്വകാര്യ ആശുപത്രികള്‍ ഇന്നു വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
ഇരിട്ടി അമല ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പെരുന്പുന്ന അര്‍ച്ചന ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റല്‍, പാപ്പിനിശേരി എം.എം. ഹോസ്പിറ്റല്‍, ഇരിട്ടി സ്കൈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ , കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഇന്ന് വാക്സിനേഷൻ നൽകുന്നത്.
503 പേര്‍ക്ക് കോവിഡ്