24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീടിന്റെ ഗോവണിയിൽ നിന്നും വീണ് മരിച്ചു……….
Iritty

വീടിന്റെ ഗോവണിയിൽ നിന്നും വീണ് മരിച്ചു……….

ഇരിട്ടി : വീടിന്റെ ടെറസ്സിൽ കയറവെ ഗോവണിയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റു മരിച്ചു. ദേശാഭിമാനി മാടത്തിൽ ഏജന്റ് വിള മന കരിവണ്ണൂരിലെ പാക്കഞ്ഞി നാരായണൻ നായരാ (71) ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇരുമ്പ് ഗോവണി വച്ച് ടെറസ്സിൽ കയറവെയാണ് അത്യാഹിതം. പരിക്കേറ്റ നാരായണൻ നായരെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. 30 വർഷമായി ദേശാഭിമാനി ഏജന്റാണ്. കണ്ണൂർ യൂനിറ്റിലെ മുതിർന്ന ഏജന്റുമാർക്കുള്ള ആദരമേറ്റുവാങ്ങിയിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. സിപിഐ എം കരിവണ്ണൂർ ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: പ്രസന്ന, പ്രതീഷ് ( ഡ്രൈവർ, മട്ടന്നൂർ നഗരസഭ), പ്രമോദ് (ഓട്ടോ ഡ്രൈവർ, ഇരിട്ടി). മരുമക്കൾ: വിജയൻ (പയഞ്ചേരി), റീജ, കല. സഹോദരങ്ങൾ: പി ഭാസ്കരൻ (റിട്ട. പൊലീസ് വകുപ്പ് ), പ്രഭാകരൻ.സംസ്കാരം പിന്നീട്.

Related posts

ആറളംഫാം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്

Aswathi Kottiyoor

*കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox