സംഘമിത്ര എഡുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി മൈത്രി ഭവനിൽ അംബേദ്കർ ദിനാഘോഷവും, വിഷു ആഘോഷത്തിന്റെയും ഭാഗമായി അന്തേവാസികൾക്കുള്ള ഭക്ഷണ സാധനങ്ങളുടെയും, പഴം, പച്ചകച്ചറി കിറ്റ് വിതരണവും നടത്തി.സംഘമിത്ര എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശരത് പാറക്കണ്ടി ട്രസ്റ്റി മെമ്പർ മാരായ രഗീഷ് എം ടി, ജനീഷ് ജജികലയം, നിഖിൽ കെ എന്നിവർ ഭക്ഷണ സാധനങ്ങൾ മൈത്രി ഭവന് കൈമാറി. ചാരിറ്റബിൾ ട്രസ്റ്റുകൾ നടത്തുന്ന അഗതി അനാഥമന്ദിരങ്ങൾക്ക് റേഷൻ കാർഡും, റേഷൻ കിറ്റും സർക്കാർ ഉറപ്പാക്കണമെന്ന് സംഘമിത്ര ട്രസ്റ്റ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.