24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ മാത്രം; സദ്യ പാക്കറ്റുകളില്‍ നല്‍കണം; കടകള്‍ ഒമ്ബത് മണിക്ക് മുമ്ബ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്ബോള്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
Kerala

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ മാത്രം; സദ്യ പാക്കറ്റുകളില്‍ നല്‍കണം; കടകള്‍ ഒമ്ബത് മണിക്ക് മുമ്ബ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്ബോള്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.

പൊതുപരിപാടികള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറ് പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഉന്നതതല യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

മെഗാ ഫെസിവല്‍ ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.

അടിയന്തരമായി കേന്ദ്രത്തോട് വാക്സിന്‍ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചുണ്ട്. ആവശ്യമായ വാക്സിന്‍ കിട്ടിയിട്ടില്ലെങ്കില്‍ ക്യാമ്ബയിന്‍ ബുദ്ധിമുട്ടിലാകും. കണ്ണൂരില്‍ കേസുകള്‍ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരും. കണ്ണൂരിലെ ആശുപത്രികളില്‍ നിലവില്‍ സൗകര്യങ്ങളുണ്ട്. നോണ്‍ കോവിഡ് ട്രീറ്റ്‌മെന്റിനുള്ള സൗകര്യങ്ങള്‍ കൂട്ടേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ സ്റ്റാഫുകളെ ആവശ്യമുണ്ട്.

അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടസമുണ്ടാക്കില്ലെന്ന് കരുതുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.താഴെ തലത്തിലുള്ള കോവിഡ് പ്രതിരോധ സമിതികള്‍ വീടുകളിലെത്തി വിവരങ്ങള്‍ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

Related posts

മഴ ശക്തം, ജാ​ഗ്രത തുടരണം, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം; ജനങ്ങള്‍ സർക്കാരിനോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

വെ​യ​ർ​ഹൗ​സ് മാ​ർ​ജി​ൻ കു​റ​യ്ക്കു​ന്ന​തി​ൽ ധാ​ര​ണ​യാ​യി​ല്ല; ബാ​റു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കും

Aswathi Kottiyoor

2050ൽ ​​കേ​​ര​​ളം കാ​​ർ​​ബ​​ൺ ന്യൂ​​ട്ര​​ൽ സം​​സ്ഥാ​​ന​​മാ​​കും: മു​​ഖ്യ​​മ​​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox