24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • കോവിഡൊരുക്കിയ കൃഷിയിടങ്ങൾ…….
kannur

കോവിഡൊരുക്കിയ കൃഷിയിടങ്ങൾ…….

കണ്ണൂർ: ലോക് ഡൗൺ മൂലം വീട്ടിലിരുന്ന കാലം കുട്ടികളും മുതിർന്നവരും തൊടിയിൽ നിന്നും മുളപ്പിച്ചെടു ത്തത് കേരളത്തിന്റെ നഷ്ടപ്പെട്ടു പോയ പച്ചക്കറി സ്വയം പര്യാപ്തയാണ്. സ്ക്കൂളുകൾ ഇല്ലാത്ത കുട്ടികൾ മുതിർന്നവരേ ടൊന്നിച്ച് കൃഷി ചെയ്യ്തു പാഠം പഠിച്ചു. ഇന്നെ വരെ തരിശായിക്കിടന്ന പറമ്പിൽ നിരവധി കൃഷി നടത്തി കോവിഡിന്റെ സാമ്പത്തിക ന്തെരു ക്കത്തെ തുരത്തിയവരും നിരവധി. ഒന്നിനും സമയമില്ലെന്നു പറയുന്ന പുതുതലമുറയ്ക്ക് കോവി ഡ് കാലം കൃഷി നടത്താനും അതിലൂടെ വിഷരഹിത പച്ചക്കറിയുടെ വിത്യാസം തിരിച്ചറിയാനും കഴിഞ്ഞു. ഓരോ വീട്ടിലെയും പച്ചക്കറി പ്പെരുമ കണ്ട് സ്ഥലമില്ലാതെ ടെറസിലും മറ്റും ഗ്രോ ബാഗിൽ കൃഷിയിറക്കി നൂറുമേനി വിളവ് ലഭിച്ചവർ നിരവധി.ഇതോടൊപ്പം കൃഷി ഭവൻ മുഖേന വിത്തു കളും തൈയ്യ്കളും വിതരണം ചെയ്തു. ഇത്തരത്തിൽ ഒരു പച്ചക്കറിയെങ്കിലും നട്ടുവളർത്തിയ കാലം ആയിരുന്നു ഈ മഹാമാരി കാലം. ഇത് പച്ചക്കറിക്ക് ക്ഷാമം നേരിട്ടപ്പോൾ കനത്ത ആശ്വാസം നൽകിയെന്നും കോവി ഡ് കാലം കഴിഞ്ഞാലും കൃഷി തുടരുമെന്ന് വീട്ടമ്മയായ പ്രസീന അനീഷ് പറയുന്നു.

Related posts

കണ്ണൂര്‍ ജില്ലയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്: 172 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor

പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും

Aswathi Kottiyoor

മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം.

Aswathi Kottiyoor
WordPress Image Lightbox