25 C
Iritty, IN
May 13, 2024
  • Home
  • kannur
  • പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും
kannur

പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പ​യ്യാ​മ്പ​ലം ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ മൃത​സം​സ്കാ​രത്തി​നു​ള്ള നിരക്ക് വ​ർ​ധി​പ്പി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​രി​ൽനി​ന്ന് 2000 രൂ​പ​യും പു​റ​ത്തു​ള്ള​വ​രി​ൽനി​ന്ന് 3000 രൂ​പയും ഈ​ടാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഉ​ൾപ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾക്കുള്ള നിരക്ക് 1500 രൂ​പ​യാ​ക്കി കു​റ​ച്ചു. ഇ​നിമു​ത​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​രി​ൽനി​ന്ന് 1500 രൂ​പ​യും കോ​ർ​പ​റേ​ഷ​ന് പു​റ​ത്തു​ള്ള​വ​രി​ൽനി​ന്ന് 3000 രൂ​പ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം.
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക​ക​ത്തെ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് മൃത​സം​സ്കാ​രം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. നേ​ര​ത്തെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​വും പു​റ​ത്തുനി​ന്നു​ള്ള​വ​ർ​ക്ക് 900 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈലോ അം​ഗീ​ക​രി​ക്ക​ത്ത​തി​നു മു​ന്പേ തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്ന് വി​ക​സ​നകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ഗേ​ഷ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്.
പ​യ്യ​മ്പാ​ലം ശാ​ന്തി​തീ​ര​ത്ത് മൃതസം​സ്കാ​ര​ത്തി​ന് ര​ണ്ടു ത​ര​ത്തി​ലു​ള്ള തു​ക ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അം​ഗീ​ക​രി​ക്കു​ന്ന​തി​നുമു​ന്പ് ബൈ​ലോ പ്ര​കാ​ര​മു​ള്ള തു​ക ഈ​ടാ​ക്കാ​ൻ തി​ടു​ക്കം കാ​ട്ടു​ന്ന​ത് കോ​ർ​പ​റേ​ഷ​നും മേ​യ​റും അ​റി​ഞ്ഞുകൊ​ണ്ടാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ കെ.​വി.​അ​നി​ത രാ​ഗേ​ഷി​ന് പി​ന്തു​ണ ന​ൽ​കി​യെ​ങ്കി​ലും മ​റ്റു യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രൊ​ന്നും തു​ക വ​ർ​ധി​പ്പി​ച്ച​തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ല്ല. സൗ​ജ​ന്യനി​ര​ക്കി​ൽ മൃതസം​സ്കാ​രം ന​ട​ത്തണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ടി.​ര​വീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​മു​ന്ന​യിച്ചെ​ങ്കി​ലും മ​റ്റ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ല്ല.
ഇ​ന്ധ​നവി​ല ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യനി​ര​ക്കി​ലു​ള്ള മൃത​സം​സ്കാ​രം സാ​ധ്യ​മാ​കി​ല്ലെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മെ​ന്നനി​ല​യി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും മ​റ്റു​മു​ള്ള കോ​ർ​പ​റേ​ഷ​ന്‍റെ ത​ന​ത് വ​രു​മാ​നം ഏ​തൊ​ക്കെ രീ​തി​യി​ലാ​ണെ​ത്തു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ചി​ന്തി​ക്ക​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. വാ​ത​കശ്മ​ശാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മ​ന്നും മേ​യ​ർ നിർദേശിച്ചു. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും യാ​ത്രാത​ട​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ ഉ​ദ്യേ​ഗ​സ്ഥ അ​ലം​ഭാ​വ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​ഇ​ന്ദി​ര ആ​രോ​പി​ച്ചു. പ​രാ​തി അ​ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​റു​ണ്ടെ​ന്നും ന​ട​പ​ടി​യി​ല്ലാ​ത്തപ​ക്ഷം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Related posts

ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ലാ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor

മൃതദേഹം വിട്ടുകൊടുക്കാതെ ഏഴു മണിക്കൂർ; ജ​ന​രോ​ഷം അ​ണ​പൊ​ട്ടി

Aswathi Kottiyoor

നിവേദനം നൽകി ……….

Aswathi Kottiyoor
WordPress Image Lightbox