കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 87 ആരോഗ്യകേന്ദ്രങ്ങളിലും കൂടാതെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലും കോവിഡ് വാക്സിന് നല്‍കും. കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്, പെരുവ പ്രാഥമികാരോഗ്യകേന്ദ്രം, പീപ്പിള്‍സ് ക്ലബ് പാലക്കുളങ്ങര, ശിവപുരം ഹൈസ്കൂള്‍, കുറുവ ബാങ്ക് ഹാള്‍ , ആലക്കോട് തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം , പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
വാക്സിന് നല്കുന്ന ജില്ലയിലെ
സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പാപ്പിനിശേരി എംഎം ഹോസ്പിറ്റല്‍, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് , കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ , തലശേരി സഹകരണാശുപത്രി, തലശേരി ടെലി മെഡിക്കല്‍ സെന്റര്‍, തലശേരി മിഷന് ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍, തലശേരി ഇന്ദിരാഗാന്ധി കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, തലശേരി ജോസ്ഗിരി ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി, ഇരിട്ടി അമല ഹോസ്പിറ്റല്‍, ഇരിട്ടി സ്കൈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ,പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍.
വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോ മോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.