24.9 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി………….
Kottiyoor

ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി………….

കൊല്ലൂർ ശ്രീ മൂകാംബികാദേവി സന്നിധിയിൽ നിന്ന് സമാരംഭിച്ച് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ സമാപിക്കുന്ന ശ്രീരാമനവമി രഥയാത്രക്ക് വെള്ളിയാഴ്ച വൈകിട്ട് ഇക്കരെ കൊട്ടിയൂരിൽ സ്വീകരണം നൽകി. കൊട്ടിയൂർ ശ്രീമഹാഗണപതി ക്ഷേത്രം മേൽശാന്തി സുമേഷ് കോലാരി ആരതി ഉഴിഞ്ഞ് ഹാരാർപ്പണം നടത്തി.
തുടർന്ന് സംപൂജ്യ സ്വാമി സത്യാനന്ദ തീർത്ഥപാദർ അനുഗ്രഹഭാഷണം നിർവ്വഹിച്ചു. എസ് ആർ ഡി എം യു എസ് സംസ്ഥാന ജനറൽ സിക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി, കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി സംസ്ഥാന സിക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ എന്നിവർ രഥയാത്രാ സന്ദേശം നൽകി .
തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് രഥയാത്ര സംഘടിപ്പിക്കുന്നത്.
സംസ്ഥാന അദ്ധ്യക്ഷൻ കിഷോർ കുമാർ ജന:സക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി ട്രഷറർ രവീന്ദ്രൻ കണ്ണൂർ സംസ്ഥാന സമിതി അംഗം കെ.ദിലീപ് കണ്ണൂർ എന്നിവർ രഥയാത്രാ പ്രയാണത്തിന് നേതൃത്വം നൽകുന്നു. ഇക്കരെ കൊട്ടിയൂരിൽ കൊട്ടിയൂർ മഹാ ഗണപതി ക്ഷേത്ര ഭാരവാഹികളായ മoത്തിൽ ബാലകൃഷ്ണൻ നായർ, ഭരതൻ ആനിക്കാം പുറത്ത്, സുരേഷ് കുമർ, ബാബു കെ.എൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്ത ജനങ്ങൾ ശ്രീരാമരഥത്തെ നാമ ഘോഷണത്തോടെ വരവേറ്റു.

Related posts

മോണിംഗ് ഫൈറ്റേഴ്‌സ് പേരാവൂരിന്റെയും ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി.

Aswathi Kottiyoor

കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച കെ .കുഞ്ഞിരാമൻ്റെ നവതി ആഘോഷം………….

Aswathi Kottiyoor

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor
WordPress Image Lightbox