കണ്ണൂർ: ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് ജില്ലാ കളക്ടറേറ്റില്‍ സമാധാന യോഗം ചേരും. പ്രധാന രാഷ്ട്രിയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കന്മാര് യോഗത്തില്‍ പങ്കെടുക്കും.
മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം നടന്നിരുന്നു. പെരിങ്ങത്തൂര്‍, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നീ സ്ഥലങ്ങളിലെ സിപിഎം ലോക്കല്‍ കമ്മിറ്റ് ഓഫീസ്, ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവയ്ക്കെല്ലാം ലീഗ് പ്രവര്‍ത്തകര്‍ തീയിട്ടു.
പാര്‍ട്ടി അനുഭാവികളായ മൂന്ന് പേരുടെ കടയും ലീഗ് പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. അതേസമയം, പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.