23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടന്നു……….
Kelakam

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടന്നു……….

കേളകം: ലയണ്‍സ് ക്ലബ്ബ് ഓഫ് കേളകം ഡിസ്ട്രിക്ട് 318ഇ, ലയണ്‍ ക്ലബ്ബ്സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മ്മിച്ച നാല് വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ.ഒ.വി സനല്‍ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അദ്ധ്യക്ഷത വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ലയണ്‍ ഡോ. എസ് രാജീവ് മുഖ്യാതിഥി ആയിരുന്നു. ഭവന നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ ജോര്‍ജ്കുട്ടി വാളുവെട്ടിക്കലിനെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ യോഹന്നാന്‍ മറ്റത്തില്‍, ഡോ.സുധീര്‍, ഷാജി ജോസഫ്, കെ.വി രാമചന്ദ്രന്‍, ടൈറ്റസ് തോമസ്, സുബൈര്‍ കൊളക്കാടന്‍, സുരേഷ് ബാബു, പ്രകാശന്‍ കാണി, വി.കെ മനോജ് കുമാര്‍, സജിനി സുധീഷ്, ശശീന്ദ്രന്‍ കോലത്ത്, സി.കെ അജു തുടങ്ങിയവര്‍ സംസാരിച്ചു.

കേളകം പൂവ്വത്തിന്‍ചോല സ്വദേശി വര്‍ഗീസ്, അടയ്ക്കാത്തോട് സ്വദേശി പൊന്നമ്മ, കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശി ധനേഷ്, ചുങ്കക്കുന്ന് സ്വദേശി സജി എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്.

Related posts

കൊട്ടിയൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; അരലക്ഷം രൂപ കവർന്നു

Aswathi Kottiyoor

അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു

Aswathi Kottiyoor

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor
WordPress Image Lightbox