26.1 C
Iritty, IN
November 22, 2024
  • Home
  • Kochi
  • ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി………….
Kochi

ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി………….

ന്യൂഡെൽഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതലായി ഒതന്റിക്കേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ മൊബൈൽ, ട്യൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ, മ്യൂച്ചൽ ഫണ്ട് എസ്‌ഐപി എസ്ഐപി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം 6 മാസത്തേക്ക് കൂടി നിലവിലേതുപോലെ തന്നെ നടക്കും.

5,000 രൂപ വരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്‌ഥപ്രകാരം പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിന് 5 ദിവസം മുൻപ് ഉപഭോക്‌താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽ മാത്രമേ ഇടപാട് സാധ്യമാകുകയുള്ളു. ഓട്ടോ പേയ്‌മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്‌ചിത കാലയളവിൽ പണം അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.

പുതിയ വ്യവസ്‌ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്‌ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് 6 മാസത്തേക്ക് കൂടി റിസർവ് ബാങ്ക് സാവകാ

Related posts

സംപ്രേഷണ വിലക്ക്: മീഡിയ വണ്ണിന്റെ അപ്പീല്‍ തള്ളി; കേന്ദ്രനടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ചും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*

Aswathi Kottiyoor

കൊച്ചി തുറമുഖത്ത് സീ പ്ലെയ്ന്‍ ബര്‍ത്ത് തുറന്നു………..

Aswathi Kottiyoor
WordPress Image Lightbox