24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഷു, ഈസ്റ്റര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്കു നീട്ടാൻ ഭക്ഷ്യവകുപ്പ് തീരുമാനം
Kerala

വിഷു, ഈസ്റ്റര്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്കു നീട്ടാൻ ഭക്ഷ്യവകുപ്പ് തീരുമാനം

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണം അടുത്ത മാസം ഒന്നിലേക്കു നീട്ടിവയ്ക്കാന്‍ ഭക്ഷ്യവകുപ്പു തീരുമാനിച്ചതായി സൂചന. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31ന് മുമ്പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനായി കിറ്റുകള്‍ തയാറാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റി വ്ിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.

അടുത്ത മാസം ഒന്നു മുതല്‍ എല്ലാ വിഭാഗക്കാര്‍ക്കും കിറ്റ് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒരാഴ്ച കൊണ്ടുതന്നെ എല്ലാവര്‍ക്കും കിറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Related posts

മന്ത്രി സജി ചെറിയാന്‌ ഫിഷറീസും സാംസ്‌കാരികവും

Aswathi Kottiyoor

കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox