• Home
  • Kerala
  • കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*
Kerala Uncategorized

കാലവര്‍ഷം ഇന്നെത്തും, പരക്കെ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും.*


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച പരക്കെ മഴ ലഭിക്കും. ഇന്നു കാലവര്‍ഷം എത്തിച്ചേരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും. 48 മണിക്കൂറില്‍ അതു ന്യൂനമര്‍ദം ആകാന്‍ സാധ്യതയുണ്ട്.
കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.

Related posts

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന

Aswathi Kottiyoor

എം എം മണി വാ പോയ കോടാലി, ഇത്തരം ആളുകള്‍ കേരളത്തിന്റെ ഗതികേടാകാതിരിക്കാന്‍ ഇവരെ സിപിഐഎം വീട്ടിലിരുത്താന്‍ തയാറാകണം: വി ഡി സതീശന്‍

Aswathi Kottiyoor

പ്രഫുൽ പട്ടേൽ, സുപ്രിയ സുളെ എൻസിപി വർക്കിങ് പ്രസിഡന്റുമാർ

Aswathi Kottiyoor
WordPress Image Lightbox