24 C
Iritty, IN
September 19, 2024
  • Home
  • Kottiyoor
  • നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ.
Kottiyoor

നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ.

കൊട്ടിയൂർ: വേനൽ കടുത്തതോടെ കനത്ത ചൂടിൽ നീരൊഴുക്ക് കുറഞ്ഞു മരണശയ്യയിലായ ബാവലിക്ക് മരണ വേഗം കൂട്ടുകയാണ് പുഴ തീരത്തെ താമസക്കാർ.
ഇരിട്ടി നഗരത്തിനടക്കം ജലക്ഷാമം പരിഹരിക്കാനും കുടിവെള്ളത്തിനും നിരവധി ജീവജാലങ്ങൾക്കും അപൂർവ്വ ഇനം ദേശാടന പക്ഷികൾക്കും അവാസ വ്യവസ്ഥയായ ബാവലിപ്പുഴ കനത്ത ചൂഷണം നേരിടുകയാണ്. കൂടുതലായും പുഴ തീരത്തെ തോട്ടം ഉടമകളും വീട്ടുടമസ്ഥരും അനധികൃതമായി മോട്ടോറിൽ പമ്പ് ചെയ്യ്ത് തോട്ടം നനയ്ക്കുകയും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്ക് വൻ തോതിൽ ഉപയോഗിക്കുന്നത് പുഴയുടെ നാശത്തിന് ആക്കം കൂട്ടുകയാണ്. പുഴയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലെ പകൽ കൊള്ള നിർദാക്ഷിണ്യം തുടരുകയാണ്. തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി പമ്പ് ഹൗസിൽ നിന്നും അളവറ്റ രീതിയിൽ പമ്പ് ചെയ്യുന്ന ജലം നാളെയ്ക്കുള്ള അതിജീവനത്തിന് അനേകം ജന്തുജന്യ ജീവജാലങ്ങൾക്ക് ആവശ്യമാണ്.
മറ്റു മലിനീകരണ പ്രശ്നങ്ങൾ ആയ വാഹനങ്ങൾ കഴുകൽ അശാസ്ത്രീയമായ മീൻപിടുത്തം പ്രകൃതിക്ഷോഭം മൂലം നാശത്തിന്റ വക്കിലായ ബാവലിയുടെ ഈ അവസ്ഥയ്ക്ക് അധികൃതരുടെ ഇടപെടൽ കൂടിയേ തീരു

Related posts

ആനത്താര പദ്ധതി ;ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി

Aswathi Kottiyoor

അലന്‍ മരിയ ഉറുമ്പിലിനെ അനുമോദിച്ചു

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox