21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ
Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

കൊ​ട്ടി​യൂ​ർ:ത​ങ്ങ​ളു​ടെ ജീ​വി​തോ​പാ​ദി​യാ​യ ക​ശു​മാ​വു​ക​ൾ ന​ശി​ച്ചു​പോ​യി​ട്ട് ഒ​ന്ന് തി​രി​ഞ്ഞു​നോ​ക്കാ​ൻ പോ​ലും രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സം​ഘം ത​യാ​റാ​യി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന അ​ന്പ​തി​ലേ​റെ ക​ർ​ഷ​ക​രു​ടെ 300 ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ​തോ​ട്ട​ങ്ങ​ളാ​ണ് 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ മ​ഴ​യി​ലും തു​ട​ർ​ന്നു​ണ്ടാ​യ കൊ​ടും​ചൂ​ടി​ലും ന​ശി​ച്ച​ത്.
2018 ൽ ​ക​ശു​മാ​വു​ക​ൾ ഉ​ണ​ങ്ങി​ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി​വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് 2019ലെ ​അ​തി​വ​ർ​ഷ​ത്തോ​ടെ ക​ശു​മാ​വു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ണ്ട് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചി​ട്ടും ഒ​രു സ​ഹാ​യ​വും ചെ​യ്തി​ല്ല. കൂ​ടു​ത​ൽ തോ​ട്ട​മു​ണ്ടാ​യി​രു​ന്ന 33 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൊ​ട്ടി​യൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പോ​ലും ഓ​ഫീ​സ​ർ ത​യാ​റാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​നാ​യ ജോ​യി പൊ​ട്ട​ങ്ക​ൽ പ​റ​ഞ്ഞു.
ദി​വ​സേ​ന ക്വി​ന്‍റ​ലി​ലേ​റെ ക​ശു​വ​ണ്ടി ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ര​ണ്ടു കി​ലോ​ഗ്രാം മാ​ത്ര​മാ​ണി​പ്പോ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ർ​ഷ​ക​രി​ൽ പ​ല​രും ത​ള​രാ​തെ വീ​ണ്ടും ക​ശു​മാ​വി​ൻ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ്. ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്തെ ന​ശി​ച്ച ക​ശു​മാ​വു​ക​ൾ നീ​ക്കി വീ​ണ്ടും പു​തി​യ​വ ന​ട്ടി​രി​ക്കു​ക​യാ​ണ​വ​ർ. ഗ്രാ​ഫ്റ്റ് ക​ശു​മാ​വി​നെ​ക്കാ​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ട​ൻ ഇ​ന​ങ്ങ​ളാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ശു​മാ​വി​ൻ തൈ​ക​ൾ വാ​ങ്ങു​ന്ന​തി​ന് വ​ലി​യ തു​ക ന​ൽ​കി. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചാ​ൽ ചെ​റി​യൊ​രാ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. വാ​ഴ​യോ മ​റ്റു വി​ള​ക​ളോ പ്ര​ദേ​ശ​ത്ത് ന​ട്ടാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളി​റ​ങ്ങി ന​ശി​പ്പി​ക്കും. പ്ര​ള​യ​ത്തി​ൽ കൃ​ഷി ന​ശി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. എ​ന്നാ​ൽ ക​ശു​മാ​വ് ന​ശി​ച്ച് വ​രു​മാ​നം നി​ല​ച്ച ഞ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്! കൊ​ട്ടി​യൂ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന് ഇ​ന്ന് ഒ​ൻ​പ​താണ്ട്

Aswathi Kottiyoor
WordPress Image Lightbox