23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിട്ട് രണ്ട് വര്‍ഷം………
Delhi

രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിട്ട് രണ്ട് വര്‍ഷം………

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന നേട്ടമായി അവതരിപ്പിക്കപ്പെട്ട രണ്ടായിരം നോട്ടിന്റെ അച്ചടി കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്നില്ല. ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയം പാര്‍ലിമെന്റിനെ അറിയിച്ചതാണിത്. 2016ലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് രണ്ടായിരം രൂപയുടെ കറന്‍സി ഇറക്കിയിരുന്നത്.

2019- 20, 2020- 21 സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടായിരം രൂപ പുതുതായി അച്ചടിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. എം ഡി എം കെയുടെ എം പിയായ എ ഗണേഷമൂര്‍ത്തിയാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്.

രാജ്യത്ത് രണ്ടായിരം നോട്ടിന്റെ വിനിമയം വളരെയേറെ കുറഞ്ഞിട്ടുണ്ട്. പല ബേങ്കുകളുടെയും എ ടി എമ്മുകളില്‍ ഇവ കിട്ടാനുമില്ല.

Related posts

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയിൽ ഞായറാഴ്ച ദുഃഖാചരണം

Aswathi Kottiyoor

പഞ്ചാബ് തൂത്തുവാരി എഎപി മുന്നേറ്റം; തകർന്നടിഞ്ഞ് കോൺഗ്രസ്

Aswathi Kottiyoor

ഉദയ് യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു, മരണകാരണം കണ്ടെത്താനായില്ല

Aswathi Kottiyoor
WordPress Image Lightbox