ഇരിട്ടി: ഇരിട്ടി ടൗണിൽ നടപ്പിലാക്കുന്ന സമഗ്ര ഗതാഗത പരിഷ്കരണ ത്തിന്റെ ഭാഗമായി വാഹനങ്ങൾ നിർത്തിയിടാനായി അതാതിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. നഗര സഭയും പോലീസ് ചേർന്നാണ് ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നത്. ഇതിനായി കഴിഞ്ഞ ആഴ്ചയിൽ ഇരു വിഭാഗവും വ്യാപാരി സംഘടനാ നേതാക്കളും മറ്റും ചേർന്ന് ഓരോ വിധത്തിലുള്ള വാഹനങ്ങളും നിർത്തിയിടാൻ ആവശ്യമായ സ്ഥലങ്ങൾ വേര്തിരിച്ചിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
ഇരിട്ടി മേലേ സ്റ്റാൻഡിലും, പഴയ സ്റ്റാൻഡിലും ബസ് വേ ഉൾപ്പെടെസജ്ജീകരിച്ചു. ബസ്സുകൾ, ഓട്ടോറിക്ഷകൾ, ടാക്സി
വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുവാനും കണ്ടെത്തിയ നിശ്ചിത ഇടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ട്രാഫിക്ട്രാ നിയന്ത്രണം പ്രവർത്തികമാക്കുന്ന മുറക്ക്ഫി ക് നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ പിഴ ഈടാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.