24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യു​​​ഡി​​​എ​​​ഫി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റു​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​യി.
Kerala

യു​​​ഡി​​​എ​​​ഫി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റു​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​യി.

യു​​​ഡി​​​എ​​​ഫി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റു​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​യി. പേ​​​രാ​​​ന്പ്ര, കോ​​​ങ്ങാ​​​ട്, കൂ​​​ത്തു​​​പ​​​റ​​​ന്പ് എ​​​ന്നി​​​വ​​​യാ​​​ണ് മു​​സ്‌​​ലിം ലീ​​​ഗി​​​ന് അ​​​ധി​​​ക​​​മാ​​​യി​​ ന​​​ൽ​​​കു​​​ന്ന സീ​​​റ്റു​​​ക​​​ൾ. 27 സീ​​​റ്റു​​ക​​ളി​​ൽ ലീ​​​ഗ് മ​​​ത്സ​​​രി​​​ക്കും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ന് പ​​​ത്താ​​​മ​​​ത്തെ സീ​​​റ്റാ​​​യി തൃ​​​ക്ക​​​രി​​​പ്പൂ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു. നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ടി​​​നു പ​​​ക​​​ര​​​മാ​​​ണു തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ന​​ൽ​​കി​​യ​​ത്. ജോ​​​സ​​​ഫി​​​ന്‍റെ പ​​​ത്തു സീ​​​റ്റിലെയും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ന്ന് ഔ​​​ദ്യോഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ആ​​​ർ​​​എ​​​സ്പി​​​ക്ക് ക​​​യ്പ​​​മം​​​ഗ​​​ല​​​ത്തി​​​നു പ​​​ക​​​രം മ​​​ട്ട​​​ന്നൂ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​വി​​​ടെ ഇ​​​ല്ലി​​​ക്ക​​​ൽ ആ​​​ഗ​​​സ്തി​​​യെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി.

ആ​​​ർ​​​എ​​​സ്പി അ​​​ഞ്ചു സീ​​​റ്റി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൻ​​​സി​ കെ ​​​ര​​​ണ്ടു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും. പാ​​​ലാ​​​യി​​​ലും എ​​​ല​​​ത്തൂ​​​രി​​​ലു​​​മാ​​​ണ് മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍റെ പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ക്കു​​​ക. ആ​​​ർ​​​എം​​​പി​​​ക്കാ​​ണ് വ​​​ട​​​ക​​​ര സീ​​​റ്റ്. കെ.​​​കെ. ര​​​മ​​​യാ​​ണ് ഇ​​​വി​​​ടെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. നേ​​​ര​​​ത്തേ എ​​​ൻ. വേ​​​ണു​​​വി​​​നെ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. ര​​​മ ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക​​​ണ​​​മെ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് വേ​​ണു പി​​ന്മാ​​റി​​യ​​ത്.

ജ​​​ന​​​താ​​​ദ​​​ൾ- ജോ​​​ണ്‍ ജോ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് മ​​​ല​​​ന്പു​​​ഴ സീ​​​റ്റ് ന​​ൽ​​കി. ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്കി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന ധ​​​ർ​​​മ​​​ടം സീ​​​റ്റു ന​​​ൽ​​​കി. സി​​​എം​​​പി​​ക്കു (സി.​​​പി. ജോ​​​ണ്‍ വി​​​ഭാ​​​ഗം) ന​​​ൽ​​​കി​​​യ നെ​​​ന്മാ​​​റ സീ​​​റ്റി​​​ൽ സി.​​​എ​​​ൻ വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ മ​​​ത്സ​​​രി​​​ക്കും. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​യ പി​​​റ​​​വം സീ​​​റ്റി​​​ൽ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങി​.

Related posts

ത​ല​പ്പാ​ടി അ​തി​ര്‍​ത്തി​യി​ല്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

Aswathi Kottiyoor

നിപ: വൈറസിന്റെ ഇന്‍ഡക്‌സ് കണ്ടെത്തി; രോഗം ആദ്യം ബാധിച്ചത് 30 ന് മരിച്ച വ്യക്തിക്ക്

Aswathi Kottiyoor

എലിപ്പനി; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor
WordPress Image Lightbox