• Home
  • kannur
  • എം​സി​എം​സി: പ​ര​സ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍
kannur

എം​സി​എം​സി: പ​ര​സ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ് വ​ര്‍​ക്കു​ക​ള്‍, സ്വ​കാ​ര്യ എ​ഫ്എം ചാ​ന​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റേ​ഡി​യോ​ക​ള്‍, സി​നി​മാ തീ​യേ​റ്റ​റു​ക​ള്‍, മൊ​ബൈ​ല്‍ എ​ല്‍​ഇ​ഡി​ക​ള്‍, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ അ​പേ​ക്ഷ പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ല്‍ ത​ന്നെ ന​ല്‍​ക​ണ​മെ​ന്ന് മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി) ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
അം​ഗീ​കൃ​ത ദേ​ശീ​യ/​സം​സ്ഥാ​ന പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും പ​ര​സ്യം ചെ​യ്യു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്പും അം​ഗീ​കാ​ര​മി​ല്ലാ​ത്ത​വ​യാ​ണെ​ങ്കി​ല്‍ ഏ​ഴു ദി​വ​സം മു​ന്പും അ​പേ​ക്ഷ ന​ല്‍​ക​ണം. ബ​ള്‍​ക്ക് എ​സ്എം​സു​ക​ള്‍​ക്കും വോ​യ്സ് മെ​സേ​ജു​ക​ള്‍​ക്കും പ്രീ ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​വ​ശ്യ​മാ​ണ്.
എം​സി​എം​സി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ടു​ന്ന പ​ര​സ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​മ്മി​റ്റി 24 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​ന​മ​റി​യി​ക്കും.
നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ക​ണ്ടാ​ല്‍ പ​ര​സ്യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ജി​ല്ലാ​ത​ല എം​സി​എം​സി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​പേ​ക്ഷ​ക​ര്‍​ക്ക് സം​സ്ഥാ​ന​ത​ല എം​സി​എം​സി ക​മ്മി​റ്റി​ക്ക് അ​പ്പീ​ല്‍ ന​ല്‍​കാ​വു​ന്ന​താ​ണ്.

Related posts

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

കണ്ണൂരിൽ ന​ഗ​ര​സ​ഞ്ച​യ പ​ദ്ധ​തി​ക്ക് 189 കോ​ടി

Aswathi Kottiyoor

കൂ​ലോ​ത്ത് ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox