കണ്ണൂർ: സൗജന്യ കോവിഡ് പരിശോധനയ്ക്ക് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനവും. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ചിടങ്ങളിലാണ് ഇന്ന് മൊബൈല്‍ ലാബ് സംവിധാനത്തിലൂടെ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കുക. ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ്, കൂത്തുപറമ്പ താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി ബഡ്സ് സ്കൂള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ മൊബൈല്‍ ലാബ് സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.