• Home
  • Kerala
  • പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : പുതുക്കിയ ടൈം ടേബിള്‍ പുറത്ത് വിട്ടു
Kerala

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : പുതുക്കിയ ടൈം ടേബിള്‍ പുറത്ത് വിട്ടു

ഐസിഎസ്‌ഇ പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷാ തീയതികളില്‍ മാറ്റം. ‌മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂണ്‍ 12 തീയതികളിലെ 12-ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ആണ് പുതുക്കിയ തിയതികള്‍ പുറത്തുവിട്ടത്.

പുതിയ ടൈംടേബിള്‍ പ്രകാരം മേയ് 13നു നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ് പരീക്ഷ മെയ് നാലിലേക്കു മാറ്റി. 15നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-2 പരീക്ഷ 22നു നടക്കും. ആര്‍ട് പേപ്പര്‍-3 പരീക്ഷ 29നും ആര്‍ട് പേപ്പര്‍-4 പരീക്ഷ ജൂണ്‍ അഞ്ചിനും നടക്കും.

മേയ് 13, 15, ജൂണ്‍ 12 തീയതികളില്‍ നടത്താനിരുന്ന 12-ാം ക്ലാസ് പരീക്ഷകളും മാറ്റി. 13നു നിശ്ചയിച്ചിരുന്ന ഇംഗ്ലിഷ്-2 പരീക്ഷ മേയ് നാലിനു നടക്കും. 15നു നിശ്ചയിച്ചിരുന്ന ഹോം സയന്‍സ്-1 പരീക്ഷ 22ലേക്കും ജൂണ്‍ 12നു നിശ്ചയിച്ചിരുന്ന ആര്‍ട് പേപ്പര്‍-1 പരീക്ഷ മേയ് 12ലേക്കും മാറ്റി.

Related posts

ഓ​ണത്തിന് പൂട്ടില്ല; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

പാലും തൈരും പാക്കറ്റില്‍ വീട്ടിലെത്തിച്ച മില്‍മ ഇനി ചാണകവുമെത്തിക്കും.

Aswathi Kottiyoor

കാ​​​ല​​​വ​​​ർ​​​ഷം വി​​​ട വാ​​​ങ്ങാ​​​ൻ പ​​​ത്തു​​​നാ​​​ൾ​​​കൂ​​​ടി ശേ​​​ഷി​​​ക്കേ സം​​​സ്ഥാ​​​ന​​​ത്ത് 17 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്.

Aswathi Kottiyoor
WordPress Image Lightbox