21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • രണ്ടു ദിവസം ബാങ്ക് പണിമുടക്ക്
Kerala

രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്.

പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാല്‍, വായ്പ നല്‍കുന്നത് ഏറെയും വന്‍കിടക്കാര്‍ക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുക്കി. ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്.

പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധവത്​കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന്​ ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഭാരവാഹികളായ വിവേക്, ജോര്‍ജ് ജോസഫ്, ബിജു സോളമന്‍, ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Related posts

സംസ്ഥാനത്ത് നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത

Aswathi Kottiyoor

കണ്ണൂർ മെഡിക്കൽ കോളേജ്: 62 കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടരുതെന്ന്‌ ഹൈക്കോടതി

Aswathi Kottiyoor

വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം

Aswathi Kottiyoor
WordPress Image Lightbox